തിരുവനന്തപുരം: ‘ചെമ്മീന്‍’ സിനിമ തിയറ്ററുകളില്‍ നിറഞ്ഞോടുന്ന കാലം. മധു എന്ന വലിയ നടെൻറ മാനേജര്‍ ജമീലയെന്ന സ്കൂള്‍ കുട്ടിയെ തേടിയെത്തിയത് അപ്പോഴായിരുന്നു. തിരുവിതാംകൂര്‍ രാജാവിെൻറ പിറന്നാളില്‍ കൊട്ടാരത്തില്‍ കളിക്കുന്ന ‘തൃഷ്ണ’ എന്ന നാടകത്തിലെ ബുദ്ധിവളരാത്ത 14കാരിയുടെ വേഷമിടാന്‍ ക്ഷണിക്കാനാണ് മാനേജര്‍ വന്നത്. കൊട്ടാരത്തില്‍ കളിച്ച നാടകത്തില്‍നിന്ന് ആ കുട്ടിയെ തൃശൂര്‍ പൂരത്തിന് അവതരിപ്പിച്ച ‘ലുബ്ധന് ലൂക്കോസ്’ എന്ന നാടകത്തിെൻറ വേദിയിലേക്ക് എത്തിച്ചതും മധുവായിരുന്നു.
പിന്നീട് ആ പെണ്‍കുട്ടി ജമീലാ മാലിക് എന്ന് അറിയപ്പെടുന്ന നടിയായി മാറി. ഇപ്പോള്‍ പാലോട് ഗ്രാമത്തില്‍ ജമീലാ മാലിക്കിനായി ഒരുങ്ങുന്ന ‘അക്ഷരവീടി’െൻറ തറക്കല്ലിടാനുള്ള നിയോഗവും കൈവന്നത് നടന് മധുവിന്. ജമീലയെ അഭിനയത്തിലേക്ക് കൈ പിടിച്ചു നടത്തിയതും സ്വപ്ന വീടിന് തുടക്കമിട്ടതും ഒരേ കരങ്ങൾ. ഇതടക്കം നിരവധി യാദൃച്ഛികതകളുണ്ട് ‘ആ’ എന്ന രണ്ടാമത്തെ ‘അക്ഷരവീടി’ന്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാൻ പോയ ആദ്യ മലയാളി വനിതയാണ് ജമീലാ മാലിക്. ഏതാണ്ട് ഇതേകാലത്ത് പുണെയില്‍ സിനിമ പഠിക്കാന്‍ പോയ പാപ്പനംകോട് ബഷീറിെൻറ ഓര്‍മക്കായി അദ്ദേഹത്തിെൻറ കുടുംബം നല്കിയ സ്ഥലത്താണ് ജമീലക്ക് വീടൊരുങ്ങുന്നത്. ആറു വര്‍ഷം മുമ്പാണ് ബഷീര്‍ മരണപ്പെട്ടത്.
ജമീലാ മാലിക്കിെൻറ പിതാവിെൻറ പേര് മുഹമ്മദ് മാലിക്ക് എന്നാണ്. പാപ്പനംകോട് ബഷീറിെൻറ പിതാവിെൻറ പേരും മുഹമ്മദ് മാലിക് എന്നുതന്നെ. ‘എെൻറ മൂത്ത സഹോദരന് അപകടത്തില്‍ മരണപ്പെടുകയായിരുന്നു. ആ സഹോദരനൊപ്പമാണ് ബഷീറിനെയും ഞാന്‍ കാണുന്നത്...’ തറക്കല്ലിടല്‍ വേദിയിലെ മറുപടി പ്രഭാഷണത്തില്‍ ജമീല മാലിക് അനുസ്മരിച്ചു. ഒരു മനുഷ്യനോടുള്ള സ്നേഹസ്മരണയില്‍ മറ്റു ചില മനുഷ്യര്‍ നല്കിയ മണ്ണിലാണ് ‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ‘യു.എ.ഇ എക്സ്ചേഞ്ച് എ ന്.എം.സി ഗ്രൂപ്പും’ ചേര്‍ന്നൊരുക്കുന്ന അക്ഷരവീടില് രണ്ടാമത്തേത് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.