പത്തനംതിട്ട: പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും സർക്കാർ സർവിസിൽ നിയമനം നൽകാൻ എ.കെ.ജി സെന്‍റർ സമാന്തര പി.എസ്.സി ഓഫിസായി മാറിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ചരൽക്കുന്നിൽ സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഫാഷിസം അരങ്ങും അണിയറയും എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ രാഹുൽ ഈശ്വർ, രാഹുൽ മാങ്കൂട്ടത്തിൽ, ഷിബു മീരാൻ, എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ്, ജനറൽ സെക്രട്ടറി ആമിർ കോഡൂർ അബ്ദുല്ല അരയങ്കോട്, എസ്.ഇ.യു ജില്ല പ്രസിഡന്റ് ഹാഷിം എന്നിവർ സംസാരിച്ചു. എം.എ. മുഹമ്മദലി മോഡറേറ്ററായി.
രണ്ടുദിവസമായി നടന്ന സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വേണ്ടി നടപ്പാക്കിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ശുദ്ധതട്ടിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.