Posted On
date_range Updated On
date_range ആകാശവാണി തൃശൂർ നിലയം പ്രോഗ്രാം മേധാവി എം. ബാലകൃഷ്ണൻ അന്തരിച്ചു
തൃശൂർ: ആകാശവാണി തൃശൂർ നിലയം പ്രോഗ്രാം വിഭാഗം മേധാവി എം. ബാലകൃഷ്ണൻ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പബ്ലിക്ക് റിലേഷൻസ് വകുപ്പ് റിട്ട. ഡെപൂട്ടി ഡയറക്ടർ സുലഭയാണ് ഭാര്യ.
ഒറ്റപ്പാലം കണ്ണിയംപുറം ജെ.കെ. നഗറിൽ തെക്കുംപുറത്ത് വീട്ടിൽ പരേതനായ രാമകുമാറിന്‍റെയും സ്വർണകുമാരിയുടെയും മകനാണ്. സഹോദരൻ: ശശികുമാർ (അസി. ഡയറക്ടർ, എൻ.എസ്. ഒ, കോയമ്പത്തൂർ). സംസ്കാരം ഉച്ചക്ക് 12ന് തിരുവില്വാമല പാമ്പാടി ഐവർ മഠത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.