ആകാശവാണി മുൻ ഡയറക്റ്റർ സി.പി രാജശേഖരൻ നിര്യാതനാ‍യി

തൃശൂർ: ആകാശവാണി/ദൂരദർശൻ കേന്ദ്രം മുൻ ഡയറക്ടർ സി.പി രാജശേഖരൻ നിര്യാതനാ‍യി. പുലർച്ചെ തൃശൂരിലെ ആശുപത്രിയിലായിരു ന്നു അന്ത്യം. ഭൗതിക ശരീരം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ബന്ധുക്കളെത്തിയ ശേഷം നടത്തുമെന്ന് മരുമ ക്കൾ അറിയിച്ചു.

നിരവധി നാടകങ്ങൾ, ബാലസാഹിത്യം, ലേഖന സമാഹാരങ്ങൾ, ഇംഗ്ലീഷ് കാവ്യസമാഹാരങ്ങൾ, നിരൂപണങ്ങ‍ൾ എന്നി വ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മദ്രാസ്‌ യൂണിവേഴ്‌സിറ്റി, മഹാത്‌മ ഗാന്ധി യൂണിവേഴ്‌സിറ്റി, സി.ബി.എസ്‌.ഇ. എന്നീ പാഠ്യപദ്ധതികളിൽ എസ്‌.എസ്‌.എൽ.സി മുതൽ ഡിഗ്രി വരെയുള്ള പാഠപുസ്‌തകങ്ങളിൽ സി.പി.ആറി​​െൻറ കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

നാടകസംബന്ധമായ ചർച്ചകൾക്കും ഡെമോൺസ്‌ട്രേഷനുകൾക്കുമായി ജർമ്മനി, ഫ്രാൻസ്‌, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങൾ സന്ദർശിച്ച്‌ വിവിധ സർവകലാശാലകളിൽ ക്ലാസുകൾ നടത്തിയിട്ടുണ്ട്‌.

സംസ്‌കൃതത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസത്തിൽ അഡീഷണൽ ബിരുദവുമുളള സി.പി. രാജശേഖരൻ വടക്കൻ പറവൂർ സ്വദേശിയാണ്. വൈലോപ്പിള്ളി സ്മാരകസമിതി പ്രസിഡന്‍റ് പദവി വഹിച്ചിട്ടുണ്ട്. ആകാശവാണിയുടേയും ദൂരദർശന്‍റേയും ഡയറക്ടറായി വിരമിച്ച ശേഷം സുപ്രഭാതം ദിനപത്രത്തിന്‍റെ പ്രഥമ ചീഫ് എഡിറ്ററായിരുന്നു.

കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, ദൂർദർശൻ അവാർഡ്‌, സംസ്ഥാന ടെലിവിഷൻ അവാർഡ്, വിവിധ രചനകൾക്കും സംവിധാനത്തിനുമായി ആകാശവാണിയുടെ 10 ദേശീയ അവാർഡുകൾ, ഇന്ത്യയിലെ ബെസ്റ്റ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റർ അവാർഡ്, ബോംബെ ആവാസ് അവാർഡ്, ഇറാൻ റേഡിയോ ഫെസ്റിവൽ ഇന്‍റർനാഷണൽ നോമിനേഷൻ എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: ശൈലജ നായർ. മക്കൾ: രാജ്‌ കീർത്തി, ദിവ്യ കീർത്തി. മരുമക്കൾ: അനുരാജ്, മനു നായർ.

Tags:    
News Summary - Akashvani, doordarshan Former Director P Rajasekaran Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.