'ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുമ്പേ വിവാഹമോചനം ഉറപ്പ്’; പരിഹാസവുമായി എ.കെ. ബാലൻ

പാലക്കാട്: യു.ഡി.എഫ് മന്ത്രിസഭയിലെ അഭിപ്രായഭിന്നതകളെ പരിഹസിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. ഭരണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ മുന്നണിക്കുള്ളിൽ തർക്കങ്ങൾ ഉയരുന്ന സാഹചര്യത്തെ വിവാഹജീവിതത്തോട് ഉപമിച്ചായിരുന്നു ബാലന്റെ പ്രതികരണം. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇതാണ് ഹണിമൂണെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുമ്പ് ഡിവോഴ്‌സ് നടക്കുമെന്ന് ഉറപ്പാണ്. ഞാൻ അതിലേക്ക് കൂടുതൽ കടക്കാൻ ആഗ്രഹിക്കുന്നില്ല’ -എ.കെ. ബാലൻ പറഞ്ഞു. 

Tags:    
News Summary - A.K. Balan Mocks UDF Cabinet Rift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.