പുതുപ്പള്ളിയിൽ ഇടതുപക്ഷം ജയിച്ചാൽ ലോകാദ്ഭുതം -എ.കെ ബാലൻ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിച്ചാൽ അത് ലോകാദ്ഭുതങ്ങളിലൊന്നാണെന്ന് സി.പി.എം നേതാവ് എ.കെ ബാലൻ. പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കവെ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതിൽ ഒരു അദ്ഭുതം ഒന്നും ഇപ്പോൾ കാണുന്നില്ല. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലം, ഒരു ഘട്ടത്തിൽ 33000 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ്. ഇടതുപക്ഷം ജയിച്ചാൽ അത് ലോകാദ്ഭുതങ്ങളിലൊന്നാണ് -എ.കെ ബാലൻ പറഞ്ഞു.

യു.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഫലം പൂർണമായി വരട്ടെ, അപ്പോൾ കാണാം -അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പുതുപ്പള്ളിയിൽ വെട്ടെണ്ണൽ ആരംഭിച്ചതുമുതൽ ചാണ്ടി ഉമ്മൻ വോട്ട് നിലനിർത്തുകയാണ്. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 7000 ആയിരുന്നു ചാണ്ടി ഉമ്മന്‍റെ ലീഡ്.

Tags:    
News Summary - AK balan about puthuppally bye election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.