റാഫേൽ ഇടപാട്​: വിവരങ്ങൾ പരസ്യമാക്കണമെന്ന്​ എ.കെ ആൻറണി

ന്യൂഡൽഹി: റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രസർക്കാർ പരസ്യമാക്കണമെന്ന്​ മുൻ പ്രതിരോധ മ​ന്ത്രി എ.കെ ആൻറണി. ജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാൻ ഇടപാട്​ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുകയാണ്​ നല്ലതെന്ന്​ ആൻറണി പറഞ്ഞു. നേരത്തെ ഇടപാട്​ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി വ്യക്​തമാക്കിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇടപാടായതിനാലാണ്​ വിവരങ്ങൾ വെളിപ്പെടുത്താത്തതെന്നും ജെയ്​റ്റ്​ലി പറഞ്ഞിരുന്നു.

വിമാനങ്ങൾക്ക്​ വില കൂടുതലായതിനാലാണ്​ റാഫേൽ ഇടപാടിൽ കൂടുതൽ പരിശോധന വേണമെന്ന്​ പറഞ്ഞത്​. എന്തുകൊണ്ടാണ്​ പൊതുമേഖല കമ്പനികളെ റാഫേൽ ഇടപാടിൽ നിന്ന്​ ഒഴിവാക്കിയതെന്നും ആൻറണി ചോദിച്ചു.

ഇന്ത്യയും ഫ്രാൻസും തമ്മിൽ 2016 സെപ്റ്റംബറിൽ ഒപ്പുവച്ച കരാറാണ് റാഫേൽ യുദ്ധവിമാനക്കരാർ. ഏകദേശം 59,000 കോടി രൂപയുടെ കരാർ വഴി 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്.

Tags:    
News Summary - A.K Antony on rafel treaty-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.