Posted On
date_range Updated On
date_range തോമസ് ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയത് ശരിയായില്ല -ആൻറണി
കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി. അന്വേഷണത്തിനുമുമ്പ് തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയത് ശരിയായില്ല. ആരെക്കുറിച്ചായാലും ആരോപണമുണ്ടായാല്‍ പൊതുജനത്തിന് ബോധ്യമാകുന്ന വിധത്തില്‍ അന്വേഷണം നടത്തുകയാണ് വേണ്ടെതന്ന് അേദ്ദഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ ചർച്ചയാകാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് ഏതുസാഹചര്യത്തിലാണെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ കേരളത്തിൽ അഭിപ്രായസമന്വയം ഉണ്ടാകില്ല. പദ്ധതിയെക്കുറിച്ച ചർച്ചകൾ അവസാനിപ്പിക്കണമെന്നും ആൻറണി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.