Posted On
date_range Updated On
date_range കരിപ്പൂർ: എയർഇന്ത്യ മുംബൈ സർവിസ് വീണ്ടും ആരംഭിക്കുന്നു
കരിപ്പൂർ: രണ്ട് വർഷത്തിന് ശേഷം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർഇന്ത്യ മുംബൈ സർവിസ് പുനരാരംഭിക്കുന്നു. മാർച്ച് 27 മുതലാണ് ദിവസേന ആരംഭിക്കുന്നത്. കോവിഡിനെ തുടർന്ന് 2020 മാർച്ചിൽ നിർത്തലാക്കിയ സർവിസാണ് വീണ്ടും തുടങ്ങുന്നത്.
രാവിലെ 6.40ന് മുംബൈയിൽനിന്ന് പുറപ്പെടുന്ന വിമാനം 8.55ന് കരിപ്പൂരിലെത്തും. കരിപ്പൂരിൽനിന്ന് രാവിലെ 7.10ന് പുറപ്പെടുന്ന വിമാനം 8.55നാണ് മുംബൈയിലെത്തുക. എയർഇന്ത്യ വരുന്നതോടെ ദിവസവും രണ്ട് സർവിസ് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.