തിരുവനന്തപുരം: വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് ഡൽഹിയിൽ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് സാഹസികമായി ലാൻഡ് ചെയ്തു എ.ഐ. 2754 എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ലാൻഡിങ്ങിനായി തയ്യാറെടുക്കുന്നതിനിടയിൽ വിമാനത്തിന്‍റ മുൻവശത്ത് പക്ഷിയിടിച്ചത്. പൈലറ്റിന്‍റെ സമയോചിത ഇടപെടലിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 183 യാത്രക്കാരെയും പുറത്തിറക്കി.
പക്ഷിയിടിച്ചതിനെ തുടർന്ന് മുൻവശത്തെ റഡാർ സംവിധാനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.