തിരുവനന്തപുരം–കോഴിക്കോട് ദൂരം ഇനി 55 മിനിറ്റു മാത്രം

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം-കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിദിന വിമാന സര്‍വിസ് തുടങ്ങുന്നു. രാവിലെ ഏഴിന്  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പുറപ്പെടുന്ന ഐ.എക്സ് 373 വിമാനം 7:55ന് കോഴിക്കോട്ടത്തെും. തുടര്‍ന്ന് ദോഹയിലേക്ക് പറക്കും. തിരിച്ച് കോഴിക്കോട്ടുനിന്ന് രാത്രി 10:50ന് പുറപ്പെടുന്ന ഐ.എക്സ് 374 വിമാനം 11:45ന്  തിരുവനന്തപുരത്തത്തെും.

ജനുവരി 15ന് കോഴിക്കോട്ടുനിന്നും ജനുവരി 16ന് തിരുവനന്തപുരത്തുനിന്നും സര്‍വിസ് തുടങ്ങും. കുറഞ്ഞ ടിക്കറ്റ് നിരക്ക് 2300 രൂപയാണെന്ന് അധികൃതര്‍ പറഞ്ഞു. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ മുഖാന്തരമുള്ള ബുക്കിങ്ങുകള്‍ക്കു പുറമെ നെറ്റ് ബാങ്കിങ് മുഖേനയും ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വിമാനത്തിനുള്ളില്‍ ലഭിക്കുന്ന സൗജന്യ ഭക്ഷണത്തിനു പുറമെ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈനായി വാങ്ങാം. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും വിവരങ്ങള്‍ക്കും: http://airindiaexpress.in/

 

Tags:    
News Summary - air india express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT