(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി
തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. തിരുച്ചിറപ്പള്ളി - ഷാർജ എ.എക്സ്.ബി 613 വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്.
സാങ്കേതിക തകരാറിനെ തുടർന്നാണ് ലാൻഡിങ്ങിന് തീരുമാനിച്ചത്. വിമാനം നിലത്തിറക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നു.
161 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.