കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്തിലെ പര്യത്ത് ഉന്നതി കോളനി കുടിയൊഴിപ്പിക്കാനുള്ള കടുത്ത നടപടികൾ വിലക്കണമെന്ന ഹരജി അടിയന്തരമായി പരിഗണിക്കാൻ ഉപഹരജി. കുടിയൊഴിപ്പിക്കലിന് തുടക്കമിടാൻ പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ നൽകിയ ഹരജിയിൽ, ഹരജിക്കാരായ എറണാകുളം റൂറൽ എസ്.പിയും മലയിടംതുരുത്ത് എസ്.എച്ച്.ഒയുമാണ് ഉപ ഹരജി നൽകിയിരിക്കുന്നത്. ഹരജി വ്യാഴാഴ്ച കോടതി പരിഗണിക്കും.
ഹരജിയിൽ നടപടി തടഞ്ഞ് ഹൈകോടതി നൽകിയ രണ്ടാഴ്ചത്തെ സമയപരിധി ജൂൺ ഒമ്പതിന് അവസാനിക്കുന്നതായി ചൂണ്ടിക്കാട്ടി നടപടികൾ വേഗത്തിലാക്കാൻ പെരുമ്പാവൂർ മുൻസിഫ് കോടതി ആമീനും അഭിഭാഷക കമീഷണർക്കും കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. അഭിഭാഷക കമീഷണർ നടപടി നിർവഹിക്കാനെത്തുമ്പോൾ റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കണമെന്നും ഫയർഫോഴ്സും വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും ജാഗ്രതയോടെയുണ്ടാവണമെന്നും കോടതി നിർദേശിച്ചിരുന്നു.
കുടിയൊഴിപ്പിക്കൽ പൂർത്തിയാകാത്തപക്ഷം അടുത്ത ദിവസങ്ങളിലായി തുടരാമെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രദേശത്തുണ്ടാകാവുന്ന സംഘർഷ സാധ്യതയും രമ്യമായ പരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഉപഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.