കോട്ടയം: കായിക കേരളത്തിെൻറ വേദനയായി മാറിയ അഫീൽ ജോൺസണിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് മരിച്ച പാ ലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയും മേലുകാവ് ചൊവ്വൂർ കുറിഞ ്ഞംകുളം ജോൺസൺ ജോർജ്-ഡാർളി ദമ്പതികളുടെ ഏകമകനുമായ അഫീലിെൻറ (16) മൃതദേഹം ചൊവ് വൂർ സെൻറ് മാത്യൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. പൊതുദർശനത്തിന് വെച്ചയിടങ്ങളിലും പള്ളിയിലും അേന്ത്യാപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. ഇത്തരം ദുരന്തം ആവർത്തിക്കരുേതയെന്ന പ്രാർഥനയോടെ കായികപ്രതിഭയാകാൻ കൊതിച്ച താരത്തിന് അവർ വിടചൊല്ലി.
ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളജിലും പാലാ സെൻറ് തോമസ് സ്കൂളിലും സ്റ്റേഡിയത്തിലും മൂന്നിലവിലെ സ്കൂളിലും ചൊവ്വൂരിലെ വീട്ടിലുമായി മൃതദേഹം പൊതുദർശനത്തിന് വെച്ചു. മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം 10.30ന് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പാലായിലേക്ക് പുറപ്പെട്ടു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് സാക്ഷ്യംവഹിക്കാൻ കലക്ടർ പി.കെ. സുധീർബാബു എത്തിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, തലനാട് പഞ്ചായത്ത് പ്രസിഡൻറ് സി.എസ്. സാബു, സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്, എ.ഐ.വൈ.എഫ് ജില്ല ജോയൻറ് സെക്രട്ടറി ലിജോയി എന്നിവരടക്കം വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിച്ചു.
പാലാ സെൻറ് തോമസ് സ്കൂളിൽ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എത്തിയപ്പോൾ കണ്ണീർമിഴികളോടെയാണു സഹപാഠികൾ സ്വീകരിച്ചത്. അധ്യാപകരും രക്ഷിതാക്കളും കായികരംഗത്തെ പ്രമുഖരും എത്തിയിരുന്നു. തുടർന്ന് അപകടം നടന്ന പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ വിലാപയാത്ര. ഇവിടെ ഒഴുകിയെത്തിയ കായികതാരങ്ങളടക്കം വൻ ജനാവലിയും അഫീലിന് യാത്രാമൊഴി നൽകി. പിന്നീട് മൂന്നിലവ് നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലും ചൊവ്വൂരിലെ വീട്ടിലും പള്ളിയിലും അേന്ത്യാപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്.
കായികകേരളത്തെ നടുക്കിയ ദുരന്തമുണ്ടായത് ഈമാസം നാലിന് ഉച്ചക്ക് 12നായിരുന്നു. 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ഹാമർ ത്രോ മത്സരത്തിനിടെയായിരുന്നു മീറ്റിനെ കണ്ണീരണിയിച്ച അപകടം. വളൻറിയറായിരുന്ന അഫീൽ ജാവലിെൻറ ദൂരം മാർക്ക് ചെയ്യാനെത്തിയപ്പോൾ സമീപപത്തെ പിറ്റിൽനിന്ന് പെൺതാരം എറിഞ്ഞ ഹാമർ ദിശമാറി തലയിൽ പതിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ 17 ദിവസത്തെ ചികിത്സക്കൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.