Posted On
date_range Updated On
date_range അഭിഭാഷക എൻറോൾമെന്‍റ്: അധിക ഫീസ് ഈടാക്കരുതെന്ന് ഹൈകോടതി
കൊച്ചി: അഭിഭാഷകരായി എൻറോൾ ചെയ്യാൻ നിയമ ബിരുദധാരികളിൽനിന്ന് കേരള ബാർ കൗൺസിൽ 750 രൂപയിൽ കൂടുതൽ ഫീസ് ഈടാക്കുന്നത് ഹൈകോടതി തടഞ്ഞു. എൻറോൾമെന്റ് ഫീസായി വൻ തുക ഈടാക്കുന്നെന്നാരോപിച്ച് ഇടുക്കി സ്വദേശി അക്ഷയ് എം. ശിവനടക്കം പത്ത് പേർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഷാജി പി. ചാലിയുടെ ഇടക്കാല ഉത്തരവ്.
750 രൂപ തീരെക്കുറവാണെന്നും അഭിഭാഷക എൻറോൾമെന്റിന് മറ്റു ചെലവുകളുണ്ടെന്നുമായിരുന്നു ബാർ കൗൺസിലിന്‍റെ വാദം. എന്നാൽ, അധികതുക ഈടാക്കാൻ കഴിയില്ലെന്ന കോടതിയുടെ മുൻകാല വിധികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ച് ഉത്തരവ്. ഹരജിയിലെ അന്തിമ വിധിക്ക് വിധേയമായി ഹരജിക്കാരിൽനിന്ന് 750 രൂപ മാത്രം ഫീസ് ഈടാക്കി അപേക്ഷ സ്വീകരിക്കാൻ കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.