Posted On
date_range Updated On
date_range അഡ്വ. ആളൂരിനെതിരായ പരാതികൾ ബാർ കൗൺസിൽ അന്വേഷിക്കും
കൊച്ചി: ക്രിമിനൽ അഭിഭാഷകൻ ബി.എ ആളൂരിനെതിരായ പരാതികൾ അന്വേഷിക്കാൻ കേരളാ ബാർ കൗൺസിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു. ജയിലിൽ പോയി കേസ് പിടിച്ചതടക്കം ആളൂരിനെതിരായ പരാതികളാണ് അന്വേഷിക്കുക. കൂടത്തായി കേസ് അടക്കം ആളൂർ കോടതി ചട്ടങ്ങൾ ലംഘിച്ചെന്നും കൗൺസിൽ വ്യക്തമാക്കി.
ആളൂരിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ ബാർ കൗൺസിലിനെ സമീപിക്കും. അദ്ദേഹത്തിന്‍റെ സനദ് റദ്ദാക്കാൻ ആവശ്യപ്പെടുമെന്നും ബാർ കൗൺസിൽ അധികൃതർ മാധ്യമങ്ങളോട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.