Posted On
date_range Updated On
date_range അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ഊരുമൂപ്പൻ കൊല്ലപ്പെട്ടു. ഷോളായാർ വണ്ണാന്തറ ഊരുമൂപ്പൻ ചിന്നനഞ്ചനാണ് മരിച്ചത്.
കാലിമേയ്ക്കാൻ പോയ മൂപ്പനെ ഇന്നലെ വൈകീട്ട് മുതൽ കാണാതായിരുന്നു. തിരച്ചിലിനിടെ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് ആനയുടെ ചവിട്ടേറ്റ പാടുകളുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.