എ.ഡി.ജി.പിയുടെ മകളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരായ പരാതിയില്‍ എ.ഡി.ജി.പി സുദേഷ് കുമാറി‍​​​െൻറ മകൾ സ്​നിഗ്​ധകുമാറി​​​​െൻറ രഹസ്യമൊഴി കാട്ടാക്കട മജിസ്ട്രേറ്റ്​ കോടതിയിൽ രേഖപ്പെടുത്തി. നേരത്തേ എ.ഡി.ജി.പിയുടെ മകളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച്​ പ്രത്യേകസംഘം കോടതിയുടെ അനുമതി തേടിയെങ്കിലും പെൺകുട്ടി പഞ്ചാബിലേക്ക്​ പോയതിനാൽ മുടങ്ങി.

പെൺകുട്ടി മടങ്ങിയെത്തിയതിനെതുടർന്നാണ്​ കോടതിയുടെ അനുമതി വാങ്ങി മൊഴിയെടുത്തത്​. ​നേരത്തേ സി.​െഎക്ക്​ മുമ്പാകെ നൽകിയ മൊഴി കോടതിയിലും സ്​നിഗ്​ധ ആവർത്തിച്ചതായാണ്​ വിവരം. െപാലീസ്​ ഡ്രൈവർ ത​ന്നോട്​ മോശമായി പെരുമാറിയെന്നും കാലിലൂടെ ഗവാസ്​കർ വാഹനത്തി​​​​െൻറ ടയർ കയറ്റിയിറക്കിയെന്നുമായിരുന്നു സി.​െഎക്ക്​ നൽകിയ മെഴി.​ അതേസമയം പെണ്‍കുട്ടിയുടെ കാലിൽ പരിക്കില്ലെന്നായിരുന്നു ചികിത്സിച്ച ഡോക്ടറുടെ മൊഴി. മൊഴിയിലെ വൈരുധ്യം ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. ഗവാസ്​കറുടെ രഹസ്യമൊഴിയും കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.  

എ.ഡി.ജി.പിയുടെ മകൾ മർദിച്ചെന്ന ഗവാസ്​കറി​​​​െൻറ പരാതിയാണ്​ പൊലീസിലെ അടിമപ്പണി സംബന്ധിച്ച വിവാദത്തിന്​ തിരികൊളുത്തിയത്​. കേസ്​ ഒതുക്കിത്തീർക്കാൻ തുടക്കംമുതൽ സമ്മർദം ഉണ്ടായെങ്കിലും നീതി കിട്ടുംവരെ പിന്നോട്ടില്ലെന്ന നിലപാടിൽ ഗവാസ്കർ ഉറച്ചുനിന്നു. മർദനത്തെതുടർന്ന് ഒമ്പത് ദിവസത്തെ ചികിത്സക്കുശേഷമാണ് ഗവാസ്കറിന് ആശുപത്രി വിടാന്‍ കഴിഞ്ഞത്. 

Tags:    
News Summary - ADGP Daughter Statement to Police -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.