തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായ ആദം ഹാരിയുടെ (20) സ്വപ്നം പൂവണിയുകയാണ്. എയര്‍ലൈന്‍ പൈലറ്റാകുന്നതിന് കൊമേഴ്സ്യല്‍ ലൈസന്‍സ് കരസ്ഥമാക്കാന്‍ സാമൂഹികനീതി വകുപ്പ് ആദം ഹാരിക്ക് സഹായം നൽകും. പഠനം പൂര്‍ത്തിയാക്കാൻ 25 ലക്ഷം രൂപയാണ് സാമൂഹികനീതി വകുപ്പ് അനുവദിക്കുന്നത്.
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ആദം ഹാരിയുടെ ചെറുപ്പത്തിലേയുള്ള മോഹമായിരുന്നു പൈലറ്റ് ആകണമെന്നത്. ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് പുറത്താര്‍ക്കും അറിയില്ലായിരുന്നു. അതിനാല്‍തന്നെ ജോഹന്നസ് ബര്‍ഗില്‍ പ്രൈവറ്റ് പൈലറ്റ് കോഴ്സിന് ചേര്‍ത്തു. വായ്പയെടുത്താണ് പഠനത്തിനുള്ള തുക കണ്ടെത്തിയത്. എന്നാല്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി പൈലറ്റ് ആകുന്നെന്ന വിവരം സമൂഹമാധ്യമങ്ങളിൽ വന്നതോടെ എല്ലാം മാറിമറിഞ്ഞു. ബന്ധുക്കളും നാട്ടുകാരും കുറ്റപ്പെടുത്തിയതോടെ ആദം ഹാരിയെ ഒരു വര്‍ഷത്തോളം വീട്ടില്‍ തളച്ചിട്ടു. പിന്നീട് പുറത്തിറങ്ങിയ ആദം കിടക്കാനൊരിടം ഇല്ലാത്തതിനാല്‍ റെയില്‍വേ സ്റ്റേഷനില്‍ തങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.