കൊച്ചി: സിനിമ സെറ്റിൽ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ ആരോപണങ്ങൾ തള്ളി ഷൈൻ ടോം ചാക്കോ. ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന ആരോപണം തെറ്റാണെന്ന് ഷൈൻ ചോദ്യംചെയ്യലിനിടെ പൊലീസിനോട് പറഞ്ഞെന്നാണ് വിവരം.
സെറ്റിൽ രാസലഹരി ഉപയോഗിച്ചിട്ടില്ല. ആരോപണം സിനിമയുടെ മറ്റ് പിന്നണി പ്രവർത്തകർ ശരിവെക്കുകയില്ലെന്നും ഷൈൻ കൂട്ടിച്ചേർത്തു. ഷൈനിന്റെ അച്ഛനും അമ്മയും സഹോദരനും എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. അതേസമയം വിൻസി അലോഷ്യസിന് പിന്തുണയുമായി ‘സൂത്രവാക്യം’ സിനിമയുടെ അണിയറപ്രവർത്തകർ രംഗത്തെത്തി. വിവരങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിൻസിയുടെ പരാതി കിട്ടിയിട്ടില്ല. തുറന്നുപറഞ്ഞ വിൻസിയെ അഭിനന്ദിക്കുന്നു. അവർക്ക് നീതി ഉറപ്പാക്കും. അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.