പണം വാങ്ങി വഞ്ചിച്ചു: നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‍തു
കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‍തു. പെരുമ്പാവൂർ സ്വദേശി ഷിയാസിന്‍റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നടപടി. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാം എന്ന് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.
12 തവണകളായി 29 ലക്ഷം രൂപയാണ് വാങ്ങിയെന്നും എന്നാല്‍ പരിപാടികളില്‍ പങ്കെടുത്തില്ലെന്നും ഷിയാസിന്റെ പരാതിയില്‍ പറയുന്നു. നിലവില്‍ ഷൂട്ടിംഗിനായി കേരളത്തില്‍ എത്തിയ സണ്ണിയെ നെയാറ്റിന്‍കരയിലെ പൂവാറില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
താന്‍ പണം വാങ്ങിയതായി താരം സമ്മതിച്ചു. എന്നാല്‍ സംഘാടകരില്‍ നിന്നുണ്ടായ പിഴവുകാരണമാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നുമാണ് താരം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഷൂട്ടിങ് ആവശ്യങ്ങൾക്കായി താരം ഇപ്പോൾ കുടുംബസമേതം കേരളത്തിലാണ് ഉള്ളത്.
ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‍.പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.