നടിയെ ആക്രമിച്ച സംഭവം: ഗൂഢാലോചനയില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായ പ്രതികളായ മാര്‍ട്ടിന്‍ ആന്‍റണി, പ്രദീപ്, വടിവാള്‍ സലിം, മണികണ്ഠന്‍ എന്നിവരെ വെള്ളിയാഴ്ച ആലുവ രണ്ടാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ കസ്റ്റഡി നീട്ടണമെന്ന ആവശ്യം പരിഗണിച്ച കോടതി മൂന്നുപേരെ തിങ്കളാഴ്ചവരെയും മാര്‍ട്ടിന്‍ ആന്‍റണിയെ ശനിയാഴ്ചവരെയും കസ്റ്റഡിയില്‍ വിട്ടു.

മുഖ്യപ്രതി പള്‍സര്‍ സുനിയടക്കം എട്ടുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ടുപേര്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ്. കേസില്‍ മറ്റാരും ഉള്‍പ്പെട്ടെന്ന സൂചന പലവട്ടം ചോദ്യംചെയ്തിട്ടും പ്രതികളില്‍നിന്ന് പൊലീസിന് ലഭിച്ചില്ല. എന്നാല്‍, ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടതല്‍ അന്വേഷണം വേണമെന്നാണ് നിലപാട്. കേസില്‍ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടത്തൊനായില്ല.

മൊബൈല്‍ കായലില്‍ എറിഞ്ഞെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തെിയിരുന്നില്ല. ദൃശ്യങ്ങള്‍ സുനി ആലപ്പുഴ സ്വദേശിയായ സുഹൃത്ത് അടക്കമുള്ളവരെ കാണിച്ചിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ളെങ്കിലും ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തി തെളിവ് ഹാജരാക്കുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള പ്രധാന പ്രതികളായ പള്‍സര്‍ സുനി, വിജീഷ് എന്നിവരുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്. ഇവരുടെ കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിക്കും.പ്രധാന പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്തതിന്‍െറ പേരില്‍ അറസ്റ്റ് ചെയ്ത ചാര്‍ളിയുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. ശനിയാഴ്ച ഇയാളെയും മാര്‍ട്ടിനെയും കോടതിയില്‍ ഹാജരാക്കും.

Tags:    
News Summary - actress missing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.