നെടുമ്പാശ്ശേരി: ചലച്ചിത്രനടി മീനു കുര്യനെന്ന മീനു മുനീറിനെ ആലുവ ദേശത്തെ ഫ്ലാറ്റിൽ കയറി ഗുണ്ട അതിക്രൂരമായി മർദിച്ചു. ഈ മാസം 23നാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്യാൻ നെടുമ്പാശ്ശേരി പൊലീസ് തയാറാകുന്നില്ല. ഇടനിലക്കാരെ ഉപയോഗിച്ച് കേസ് പിൻവലിപ്പിക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
ദേശത്തെ സമുച്ചയത്തിൽ 54 ഫ്ലാറ്റുകളാണുള്ളത്. 40 എണ്ണവും വിറ്റഴിക്കപ്പെട്ടു. ബാക്കി ഫ്ലാറ്റുകളുടെ പരിചരണത്തിനും മറ്റുമെന്ന പേരിൽ കാർ പാർക്കിങ് ഏരിയ അടച്ചുപൂട്ടിയപ്പോൾ ചോദ്യംചെയ്തതിനാണ് മർദിച്ചതെന്ന് മീനു മുനീർ പറഞ്ഞു. ഇത് തുറപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. പൊലീസിെൻറ മുന്നിൽവെച്ച് ഫ്ലാറ്റിലേക്ക് വന്ന ഗുണ്ട ക്രൂരമായി മർദിച്ചു. ഗുണ്ടയെ തടയാനോ പിടികൂടാനോ പൊലീസ് തയാറായില്ല. മീനു ആശുപത്രിയിൽ ചികിത്സയിലാണ്.
ഫ്ലാറ്റിൽ ഒമ്പതോളം പേരാണ് താമസക്കാരായുള്ളത്. മറ്റുള്ളവരെല്ലാം വിദേശത്താണ്. ഫ്ലാറ്റിൽ ഇടക്കിടെ പുറമേനിന്നുള്ള ചിലരെത്തി ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിൽ കൂട്ടായ്മകളും മറ്റും ഒരുക്കുന്നുണ്ടെന്നും ഇത് തടയണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടതിെൻറ വൈരാഗ്യമാണ് മർദിക്കാൻ കാരണമെന്ന് ഇവർ പറയുന്നു. നിരവധി തമിഴ് സിനിമകളിലും മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള മീനു രണ്ടര വർഷംമുമ്പ് ഇസ്ലാം സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.