Posted On
date_range Updated On
date_range പൾസർ സുനിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
ആലുവ: നടിയെ ആക്രമിച്ച കേസിലെ പ്രതികളായ പൾസർ സുനിയേയും വിജീഷിനെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് എ.ഡി.ജി.പി ബി.സന്ധ്യ. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത പൊലീസ് അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളിൽ നിന്ന് കേസ് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ചു വരികയാണ് എന്നും ബി.സന്ധ്യ ആലുവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ അവർ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.