Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: അന്വേഷണം പാളാൻ കാരണം മുഖ്യമന്ത്രിയുടെ പ്രസ്താവന –ചെന്നിത്തല
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പാളിപ്പോയതിന് ഉത്തരവാദി കേസിൽ ഗൂഢാലോചന ഇല്ലെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കേസിെൻറ അന്വേഷണത്തിനിടയിൽ ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയോ മറ്റേതെങ്കിലും മന്ത്രിയോ അങ്ങനെ പറയാൻ പാടില്ലാത്തതാണ്. ദുരൂഹത ഇങ്ങനെ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അത് നീക്കി അന്വേഷണം കാര്യക്ഷമമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.