Posted On
date_range Updated On
date_range പി.സി. ജോർജിന് ഇന്ന് നോട്ടീസ് നൽകും
കൊച്ചി: നടിയെ ആക്രമിച്ച കേസിെൻറ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പി.സി. ജോർജ് എം.എൽ.എക്ക് ബുധനാഴ്ച നോട്ടീസ് നൽകും. തെളിവുകളുമായി ഹാജരാകാനാകും ആവശ്യപ്പെടുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അറസ്റ്റിലായതിന് പിന്നാലെ നടൻ ദിലീപിനെ പിന്തുണക്കുന്ന പ്രസ്താവനകളുമായി പി.സി. ജോർജ് രംഗത്തെത്തിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്ന് ആരോപിച്ച ജോർജ്, ഇതിന് തെൻറ കൈവശം തെളിവുകളുണ്ടെന്നും അവകാശപ്പെട്ടിരുന്നു. പൾസർ സുനി ജയിലിൽനിന്ന് എഴുതിയ കത്ത് ജയിൽ സൂപ്രണ്ടിെൻറ അനുമതിയോടെ പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്നും ദിലീപിനെ കുടുക്കാനായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.