Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവനെ 28ന് വിസ്തരിക്കും
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണ നടപടികൾ ഈമാസം 21 മുതൽ തുടരും. 21 മുതൽ മാർച്ച് 17 വരെ 116 സാക്ഷികളെ വിസ്തരിക്കാനാണ് തീരുമാനം.
മാപ്പുസാക്ഷിയായ വിപിൻ ലാലിനെ 21നും ദിലീപിെൻറ ഭാര്യ കാവ്യാ മാധവനെ 28നും ദിലീപിെൻറ അടുത്ത സുഹൃത്തും സംവിധായകനും നടനുമായ നാദിർഷായെ ഫെബ്രുവരി മൂന്നിനും വിസ്തരിക്കും.
80 സാക്ഷികളുടെ വിസ്താരം പൂർത്തിയായി. അതിനിടെ, ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജി വെള്ളിയാഴ്ച വിധിപറയാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.