നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസനെ ബൈപാസ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കി. നെഞ്ച്‌ വേദനയെ തുടർന്ന്‌ മാർച്ച്‌ 30നാണ്‌ ശ്രീനിവാസനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

ഹൃദയ സംബന്ധമായ അസുഖം കണ്ടതിനെ തുടർന്ന്‌ 31നായിരുന്നു ശസ്‌ത്രക്രിയ. വെന്റിലേറ്ററിൽ ചികിത്സയിലുള്ള ശ്രീനിവാസന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Tags:    
News Summary - Actor Sreenivasan hospitalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.