കൊച്ചി: കൊക്കെയ്ൻ കേസിൽ നടൻ ഷൈന്‍ ടോം ചാക്കോ ഉൾപ്പെടെ മുഴുവൻ പ്രതികളേയും വെറുതെ വിട്ടു. എറണാകളും സെഷൻസ് കോടതിയുടേത് വിധി. നടനുൾപ്പെടെ എട്ടുപേരാണ് കേസിലുണ്ടായിരുന്നത്.
2015 ജനുവരി 30ന് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ നടന്ന റെയ്ഡിലാണ് നടൻ ഷൈൻ ടോം ചാക്കോയും നാല് യുവതികളും പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ നടനൊപ്പം മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരാണ് പൊലീസ് പിടിയിലാകുന്നത്.
2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്. ഷൈൻ ടോമിന് വേണ്ടി അഭിഭാഷകൻ രാമൻപിള്ള കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.