നേരത്തെ പിണറായിയെ തുഗ്ലക് എന്ന് വിളിച്ചു; ഇപ്പോൾ വിജയരഹസ്യം പഠനവിഷയമാക്കണമെന്ന് ദേവൻ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തിയ ഇടതുമുന്നണിയെ പ്രകീർത്തിച്ച് നടനും നവകേരള പീപ്പിൾസ് പാർട്ടി സ്ഥാപകനുമായ ദേവൻ. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ വിജയരഹസ്യം പഠനവിഷയമാക്കണമെന്നും മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങൾ പാഠമാക്കേണ്ടതാണെന്നും ദേവൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷത്തേയും സി.പി.എമ്മിനെയും ശക്തമായി വിമർശിച്ചയാളായിരുന്നു ദേവൻ. തുഗ്ലക് എന്ന വിഡ്ഢി രാജാവിന്‍റെ പട്ടികയിൽ പിണറായി വിജയന്‍റെ പേര് എഴുതുകയാണെന്ന് ദേവൻ നേരത്തെ പറഞ്ഞിരുന്നു.

ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇപ്പോൾ ഇടതുപക്ഷത്തെ പ്രകീർത്തിച്ചത്. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ പ്രവർത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിതെന്ന് ദേവൻ പറഞ്ഞു.

ദേവന്‍റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...

ഇടതുപക്ഷത്തിന് അഭിനന്ദനങ്ങൾ...
ആദ്യം തന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്...

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ പ്രവർത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തെരഞ്ഞെടുപ്പ് ഫലം ആണിത്...
പൊളിക്കാൻ കഴിയാത്ത അടിത്തറ, അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്, ചോർന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ വിജയരഹസ്യം... ഇത് പഠനവിഷയമാക്കേണ്ടതാണ്... മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങൾ പാഠമാക്കേണ്ടതുമാണ്...

അഭിപ്രായവ്യത്യാസം ഇപ്പോളും നിലനിൽക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാൻ എനിക്ക് കഴിയില്ല... ഈ വിജയത്തിന് നേതൃത്വം നൽകിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേയും ഞാൻ അഭിനന്ദിക്കുന്നു.

ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും...
സ്നേഹാദരങ്ങളോടെ
ദേവൻ ശ്രീനിവാസൻ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.