സനീഷ്
അടിമാലി: ബാങ്കില്‍ പണയംവെച്ച സ്വര്‍ണം എടുത്തുനല്‍കാമെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നല്കി ജ്വല്ലറി ഉടമയുടെ മൂന്നുലക്ഷം കവര്‍ന്ന സംഭവത്തിൽ സിനിമ നടൻ അറസ്റ്റിൽ. പെരുമ്പാവൂർ പോഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പിൽ വീട്ടിൽ സനീഷിനെയാണ് (35) വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗോവ പനാജി കാസിറ നഗറിൽ കപ്പലിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റിലായത്. അടിമാലിയിലെ പ്രമുഖ ജ്വല്ലറി ഉടമയെ കബളിപ്പിച്ചാണ് മൂന്നുലക്ഷം കവര്‍ന്നത്. സംഭവത്തിലെ മൂന്നാംപ്രതിയാണ് സനീഷ്. നേരത്തേ പിടിയിലായ ഒന്നാംപ്രതി അടിമാലി സ്വദേശി ജിബി ദേവികുളം സബ് ജയിലിൽ റിമാൻഡിലാണ്.
സനീഷ് സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. അടുത്തിടെ റാന്നിയിൽ ജ്വല്ലറിയിൽ തട്ടിപ്പുനടത്തി വൻതുക തട്ടിയെടുത്തിരുന്നു. പെരുമ്പാവൂർ, ആലുവ, റാന്നി, കാളിക്കാവ്, കുന്നത്തുനാട് തുടങ്ങിയ സ്ഥലങ്ങളിൽ 10ലേറെ കേസുകൾ തെളിയുകയും ചെയ്തു.
'ലാൽ ബഹദൂർ ശാസ്ത്രി', 'പ്രേമം' തുടങ്ങിയ സിനിമകളിൽ വേഷമിട്ട സനീഷിന് നിരവധി സിനിമ-സീരിയൽ നടിമാരുമായി അടുത്ത ബന്ധവുമുണ്ട്. വെള്ളത്തൂവൽ എസ്.ഐ സജി എൻ.പോളിന്റെ നേതൃത്വത്തി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.