വയനാട്ടിൽ കർശന നിയന്ത്രണം; ​േകാടതികൾ അടച്ചു

മാനന്തവാടി: ജില്ലയിൽ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ഇതി​​െൻറ ഭാഗമായി ജില്ലയിലെ സുൽത്താൻ ബത്തേരി, മാനന്തവാടി കോടതികൾ താൽകാലികമായി അടച്ചു. ജനപ്രതിനിധികളുടെ അവലോകന ​േയാഗങ്ങൾ ഉൾ​െപ്പടെ വയനാട്ടിൽ തൽക്കാലം നടത്തേണ്ടെന്ന്​ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകി. രോഗവ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്​. ജില്ല കലക്​ടർ, ജില്ല പൊലീസ്​ മേധാവി, ഡി.എം.ഒ എന്നിവർ മാത്രം അവലോകന യോഗത്തിൽ പ​​െങ്കടുക്കും. 

ജില്ലയിൽ ജോലി ചെയ്യുന്ന രണ്ടു പൊലീസുകാർക്ക്​ കഴിഞ്ഞ ദിവസം കോവിഡ്​19 സ്​ഥിരീകരിച്ചിരുന്നു. രോഗം സ്​ഥിരീകരിച്ചവരിൽ ഒരാൾ ഡി.​ൈവ.എസ്​.പിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആളാണ്​. ഇതോടെ, മാനന്തവാടി സ്​റ്റേഷനിലെ  നിരവധി പൊലീസുകാർ ക്വാറൻറീനിലാണ്​. കോവിഡ്​ പരിശോധനക്ക്​ ഹാജരായ ഇവർ സ്വയം സന്നദ്ധരായി ക്വാറൻറീനിൽ പ്രവേശിക്കുകയായിരുന്നുവെന്ന്​ ജില്ല പൊലീസ്​ മേധാവി ആർ. ഇള​ങ്കോ പറഞ്ഞു. മാനന്തവാടിയിലെ പൊലീസുകാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ പൊലീസി​​െൻറ പ്രവർത്തനത്തെ ബാധിക്കില്ലെന്നും  
ജില്ലയിലെ പൊലീസി​​െൻറ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. 

മാനന്തവാടിയിൽ പൊലീസുകാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിലാണ്​ കോടതികൾ അടക്കാൻ തീരുമാനിച്ചത്​. മാനന്തവാടി സ്​റ്റേഷനിലെ രണ്ടു പൊലീസുകാരുടെ ഭാര്യമാർ ബത്തേരി, മാനന്തവാടി കോടതികളിൽ ജീവനക്കാരാണെന്നത്​ കണക്കിലെടുത്താണിത്​. 

Tags:    
News Summary - Active Covid-19 cases rise in Wayanad, Courts closed in Bathery, Mananthavady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.