​​റോബിൻ ബസ് വീണ്ടും പിടിച്ചെടുത്തു; പത്തനംതിട്ട എ.ആർ കാമ്പിലേക്ക് മാറ്റി, പെർമിറ്റ് റദ്ധാക്കിയേക്കും

റോബിന്‍ ബസിനെതിരായ നീക്കം കടുപ്പിക്കാനൊരുങ്ങി അധികൃതർ. ബസ് പിടിച്ചെടുത്ത്  പത്തനംതിട്ട എ.ആർ കാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ പെര്‍മിറ്റ് റദ്ദാക്കാ​നാണ് സാധ്യത. എം.വി.ഡിയുടെ നേതൃത്വത്തിലാണ് നടപടി. വന്‍ പോലീസ് സന്നാഹത്തോടെയാണ് ബസ് പിടിച്ചെടുത്തത്. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം കാട്ടുന്നുവെന്ന് ചൂണ്ടികാണിച്ചാണ് നടപടി.

ഡ്രൈവര്‍മാരുടെ ലൈസന്‍സും വാഹനത്തിന്‍റെ പെര്‍മിറ്റും റദ്ദാക്കുമെന്നറിയുന്നു. ഇതിനുപുറമെ, നിയമലംഘനത്തിന് ആഹ്വാനം ചെയ്ത യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടിയെടുത്തേക്കും.

ഇന്നലെ പുലര്‍ച്ചെ മൈലപ്രയില്‍ വച്ച് ബസിന് വീണ്ടും പിഴ ചുമത്തിയിരുന്നു. മുൻപ് ചുമത്തിയതടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോയമ്പത്തൂരില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെയാണ് പിഴ ചുമത്തിയത്.

തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് ബുധനാഴ്ചയാണ് സര്‍വീസ് പുനരാരംഭിച്ചത്. എന്നാൽ, നടപടി അന്യായമെന്നും കോടതി വിധിയുടെ ലംഘനമെന്ന് റോബിൻ ബസി​െൻറ നടത്തിപ്പുകാർ പറയുന്നു.

Tags:    
News Summary - Action against Robin Buss again; Pathanamthitta transferred to AR camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.