Posted On
date_range Updated On
date_range ആസിഡ് ആക്രമണക്കേസ് പ്രതി അറസ്റ്റിൽ
മുക്കം: ആസിഡ് ആക്രമണക്കേസിൽ പിടികിട്ടാപ്പുള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലി സ്വദേശി കാട്ടാഞ്ചേരി രാജനെയാണ് (64) മുക്കം പൊലീസ് പാലക്കാട്ട് അറസ്റ്റ് ചെയ്തത്.
2016 നവംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. നെല്ലിക്കാപറമ്പ് മോലികാവ് ഉണ്ണിയുടെ ഭാര്യ വസന്തയുടെ (47) മുഖത്താണ് രാത്രി ഉറങ്ങുന്നതിനിടെ ജനലഴിക്കുള്ളിലൂടെ ഇയാൾ ആസിഡ് ഒഴിച്ചത്. സംഭവത്തിൽ വസന്തയുടെ കണ്ണിന് കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ രാജൻ കർണാടകയിലെ കുടക് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തുവരുകയായിരുന്നു.
വ്യാഴാഴ്ച പാലക്കാട് കരിങ്കൽ ക്വാറിയിൽവെച്ചാണ് ഇയാളെ മുക്കം എസ്.െഎ കെ.പി. അഭിലാഷ്, സലീം, ബാബു ചന്ദ്രപ്രസാദ്, കാസിം, എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. താമരശ്ശേരി സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.