കണ്ണൂർ: ചെറുപുഴയിൽ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പിൽ ബിനു (45)വിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് പിടികൂടിയത്.
ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിൽ മേയ് 28നായിരുന്നു സംഭവം. ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാനായി പോയ സമയത്തായിരുന്നു ഇയാളുടെ പ്രവൃത്തി. ബസ് ചെറുപുഴ സ്റ്റാൻഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ഒരു യുവതി മാത്രമാണ് ഈ സമയം ബസിലുണ്ടായിരുന്നത്. യുവതിക്ക് എതിർ വശത്തുള്ള സീറ്റിൽ മാസ്‌ക് ധരിച്ചെത്തിയ ബിനു, നഗ്നതാ പ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. എതിർ സീറ്റിലിരുന്ന് ഇയാൾ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങൾ യുവതി ഫോണിൽ പകർത്തി. യാത്രക്കാരി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അറിഞ്ഞിട്ടും ഇയാള്‍ നഗ്നത പ്രദര്‍ശനം തുടര്‍ന്നു. ബസിലെ ജീവനക്കാര്‍ തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് യുവതി പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തൽ നടത്തു. തുടർന്നാണ് പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.