Posted On
date_range Updated On
date_range ഷാജഹാൻ വധക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി മലമ്പുഴ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു. 12ാം പ്രതി ബിജുവാണ് കുഴഞ്ഞുവീണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് മലമ്പുഴയില്‍ കൂട്ടുകാരോടൊപ്പം ഇരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ഉടന്‍ സുഹൃത്തുക്കള്‍ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഷാജഹാൻ വധക്കേസിലെ 12 പ്രതികളിൽ എട്ടുപേർക്ക് നേരേത്ത ജാമ്യം ലഭിച്ചിരുന്നു. അതിലൊരാളാണ് ബിജു. കണ്ടമുത്തനാണ് ബിജുവിന്റെ പിതാവ്. മാതാവ്: ശാന്ത. സഹോദരൻ: ഷിജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.