Posted On
date_range Updated On
date_range നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി നാടുകടത്തി
കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമം ചുമത്തി കോട്ടയം ജില്ലയിൽനിന്നു പുറത്താക്കി. കാണക്കാരി വെമ്പള്ളി ഭാഗത്ത് ചുമടുതാങ്ങിയിൽ വീട്ടിൽ വിഷ്ണു രാഘവനെ (30) യാണ് ആറു മാസത്തേക്ക് നാടുകടത്തിയത്.
ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷ്ണു രാഘവനെതിരെ കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.