സഹോദരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി നിരപരാധി; കോടതി വെറുതെ വിട്ടു

പരപ്പനങ്ങാടി: സഹോദരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലെ പ്രതിയെ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മലപ്പുറം തിരൂരങ്ങാടി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തയാളെയാണ് കോടതി വെറുതെവിട്ടത്. 

2021 ആഗസ്റ്റിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതി കുറ്റക്കാരനല്ല എന്ന് കണ്ട് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി വെറുതെ വിടുകയായിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എ.പി. സുനിൽ ഹാജരായി. 

Tags:    
News Summary - Accused acquitted in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.