പെരിന്തൽമണ്ണ: പെരുന്നാൾ പ്രമാണിച്ച് മൈസുരുവിലേക്ക് വിനോദയാത്ര പോയ അഞ്ചംഗ സംഘം കാറപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. പെരിന്തൽമണ്ണ പാണമ്പി തോട്ടുങ്ങൽ മുഹമ്മദിെൻറ മകൻ ജുനൈദ് (25) ആണ് മസിനഗുഡിക്കടുത്ത് മരിച്ചത്. പെരിന്തൽമണ്ണ പാണമ്പി ഇ.എം.എസ് സഹകരണ ആശുപത്രി ജങ്ഷനിലെ ഒാേട്ടാ ഡ്രൈവർമാരാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തിൽ പാണമ്പി സ്വദേശികളായ ശിഹാബ്, സിദ്ദീഖ്, ഷൈജു, വാളാംകുളം അയ്യപ്പദാസ് എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്കാണ് സംഘം പാണമ്പിയിൽനിന്ന് യാത്ര തിരിച്ചത്. വൈകീട്ട് ആറു മണിയോടെയാണ് അപകടം. മൃതദേഹം േപാസ്റ്റ് മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ൈവകീട്ടോടെ അമ്മിനിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. പരിക്കേറ്റ സിദ്ദീഖ് ഒഴികെയുള്ളവർ ആശുപത്രി വിട്ടു. ജുനൈദിെൻറ മാതാവ്: ജമീല. സഹോദരങ്ങൾ: ജസീന, ജംഷീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.