മട്ടാഞ്ചേരി: മട്ടാഞ്ചേരിയിൽനിന്ന് വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ബസ് തമിഴ്നാട്ടിലെ തൃശ്ശിനാപ്പള്ളിക്ക് സമീപം വെയ്യംപെട്ടിയിൽ അപകടത്തിൽെപട്ട് രണ്ടുപേർ മരിച്ചു. 25ലേറെ പേർക്ക് പരിക്കേറ്റു. ബസ് ജീവനക്കാരനായ പുല്ലാർദേശം റോഡിൽ മുളങ്ങാട്ട് പറമ്പിൽ സുബ്രഹ്മണ്യെൻറ മകൻ എം.എസ്. വിനോദ് (39), കൊച്ചി മൂലങ്കുഴി കിളിയംപാടം കുന്നത്തുവീട്ടിൽ കെ.ജി. മാനുവൽ (45) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ച രണ്ടരയോടെയാണ് അപകടം. കൊച്ചി കരിപ്പാലത്ത്നിന്ന് പോയ സംഘം വേളാങ്കണ്ണി സന്ദർശിച്ച് പഴനിയിലേക്ക് പോകുേമ്പാഴാണ് അപകടം. ഇവർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവറുടെ സമീപത്തിരുന്ന രണ്ടുപേരാണ് മരിച്ചത്.
പരിക്കേറ്റ കൊച്ചി നഗരസഭ നാലാം ഡിവിഷൻ കൗൺസിലർ ബിന്ദു(46), ഭർത്താവ് ലെവിൻ (55), ഇവരുടെ മാതാവ്, സഹോദരി അനിത (45), മരിച്ച മാനുവലിെൻറ ഭാര്യ ജിജി (40), സാവിത്രി (47), ബേബി ജോസഫ് (56), അഗസ്റ്റിൻ (54), ആനി (46), അതുല്യ (17), ജീന (48), ദീപ (32), ഷൈജൻ (36), ആദിത്യ (എട്ട്), ആൻമിയ (രണ്ട്), ലയ (22), സംഷാദ് (43), അലൻ (13), വിപിൻ (18), ജോജി (20), നെവൻ (18), ഷൈൻ (20), ആസ്മി (18) എന്നിവരെ സേവ്യർപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകി.
44 പേരാണ് സംഘത്തിലുണ്ടായിരുന്നത്. മട്ടാഞ്ചേരി ജീവമാതാ പള്ളി യൂനിറ്റിെൻറ നേതൃത്വത്തിലായിരുന്നു യാത്ര. വെള്ളിയാഴ്ച രാവിലെയാണ് സംഘം മട്ടാഞ്ചേരിയിൽനിന്ന് തിരിച്ചത്. ഭരണങ്ങാനം, പട്ടുമല, കമ്പം തേനി വഴി വേളാങ്കണ്ണിയിൽ എത്തി തിരിച്ച് പഴനിയിലേക്കായിരുന്ന യാത്ര.ജിജിയാണ് മരിച്ച മാനുവലിെൻറ ഭാര്യ. മക്കൾ: ജിക്സൺ, ജിഷ്മ, മരുമകൻ: വില്യംസ്. സംസ്കാരം തിങ്കളാഴ്ച നസ്റേത്ത് തിരുകുടുംബ ദേവാലയത്തിൽ. മരിച്ച വിനോദിെൻറ ഭാര്യ വിദ്യ. അമ്മ: ലളിത. മക്കൾ: ദാവന, ദേവപ്രിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പള്ളുരുത്തി വെളി ശ്മശാനത്തിൽ. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം കൊച്ചിയിലെ വീടുകളിൽ എത്തിച്ചു. പരിക്കേറ്റവരെ പ്രത്യേക വാഹനങ്ങളിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.