കൊ​മ്പം വാ​ഹ​നാ​പ​ക​ടം: പ​രി​ക്കേ​റ്റ ഒാ​േ​ട്ടാ ​ൈഡ്ര​വ​റും മ​രി​ച്ചു; ലോ​റി ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ

പെരിന്തല്‍മണ്ണ/തച്ചനാട്ടുകര: തിങ്കളാഴ്ച വൈകീട്ട് ദേശീയപാത 213ല്‍ മണ്ണാര്‍ക്കാട് കൊടക്കാടുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. കുന്നപ്പള്ളി കളത്തിലക്കര കാഞ്ഞിരകുണ്ടില്‍ ഇസ്മായിലാണ് (52) വ്യാഴാഴ്ച വൈകീട്ട് ആറോടെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ൈഡ്രവർ തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശി രാജ്കുമാറിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്മായിലിെൻറ ഭാര്യ ഖദീജ (48), മകന്‍ നിസാന്‍ സാദിഖിെൻറ മകന്‍ മുഹമ്മദ് റനീഷ് (മൂന്നര) എന്നിവര്‍ അപകടം നടന്നയുടൻ മരിച്ചിരുന്നു. ഇസ്മായിലിെൻറ മകള്‍ നുസ്റത്തിെൻറ മകന്‍ മുഹമ്മദ് മുസ്തഫ (ഏഴ്) ചൊവ്വാഴ്ച പെരിന്തൽമണ്ണയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മുഹമ്മദ് മുസ്തഫയുടെ സഹോദരങ്ങളായ ഹാഷിം (നാല്) ഫാതിമത്ത് ലത്തീഫ (11) എന്നിവര്‍ പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഇസ്മായിലും കുടുംബവും സഞ്ചരിച്ച ഓട്ടോയില്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറി ഇടിക്കുകയായിരുന്നു. മലമ്പുഴ ഡാം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കുടുംബം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഇസ്മായിലിെൻറ മൃതദേഹം പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കുന്നപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചക്ക് മുമ്പ് ഖബറടക്കും. മക്കള്‍: നുസ്‌റത്ത്, നഈം, നിസാന്‍ സാദിഖ്. ലോറി ഡ്രൈവര്‍ രാജ്കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. 
 
Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.