തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിച്ചു: 25 പേർക്ക് പരിക്ക്

തൃശൂർ: തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിച്ച് നിരവധി പേർക്ക് പരിക്ക്. തൃശൂർ കൊടകര ദേശീയപാത 47ൽ നെല്ലായി ജങ്ഷനിലാണ് സംഭവം. 25 ഒാളം യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. റാന്നിയിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിന് പിറകിൽ വൈക്കത്തു നിന്നും ഗുരുവായൂരിലേക്ക് വരുന്ന ബസാണ് ഇടിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.

 

 

Tags:    
News Summary - accident in trissur nellayi- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.