കോട്ടയം അയ്മനത്ത് വള്ളത്തിൽ സർവീസ് ബോട്ട് ഇടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു

കോട്ടയം: കോട്ടയം അയ്മനത്ത് വള്ളത്തിൽ സർവീസ് ബോട്ട് ഇടിച്ച് അപകടം. വള്ളത്തിൽ സഞ്ചരിച്ചിരുന്ന അനശ്വര എന്ന ഏഴാം ക്ലാസ് വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു. അയ്മനം കരീമഠത്തിലാണ് സംഭവം.

സ്കൂളിലേക്ക് പോവുകയായിരുന്നു വിദ്യാർഥിനി. ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മണിയാപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു സർവീസ് ബോട്ട്.

വിദ്യാർഥിനിക്കായി പ്രദേശത്ത് അഗ്നിശമനസേനയും പൊലീസും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്.

Tags:    
News Summary - Accident in Kottayam Aymanath ferry after collision with service boat; The 7th class student got caught up in the flow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.