കൊല്ലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഓച്ചിറ: കൊല്ലം ഒാച്ചിറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. തിരൂരങ്ങാടി ചുള്ളിപ്പാറ കേയ്പാകോലത്ത് വീട്ടിൽ കോയാകുട്ടിയുടെ മകൻ ജാവേദ് അലി (31) ആണ് മരിച്ചത്.

പുലർച്ചെ ചങ്ങൻകുളങ്ങര ജങ്ങ്ഷനിലാണ് അപകടം നടന്നത്. ഓച്ചിറ ക്ഷേത്രത്തിൽ നിന്നും കെട്ടുകാളയുമായി പോയ ലോറി പെട്ടന്ന് വലത് വശത്തേക്ക് തിരിച്ചതാണ് അപകട കാരണം. കാറിലുണ്ടായിരുന്ന മറ്റൊരു യുവാവിനും പരിക്കേറ്റു. ഇയാളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Accident Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.