കോഴിക്കോട്: നഗരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണൂർ കൂത്തുപറമ്പിനടുത്ത് മൂര്യാട് കുറ്റിക്കാട്ടെ ‘അമൽ നിവാസി’ൽ അമൽ (23), എടക്കാടിനടുത്ത് നടാൽ കുറ്റിക്കകം നോർത്ത് എൽ.പി സ്കൂളിനടുത്ത് ‘സ്മിത നിവാസി’ൽ കുനിമ്മൽ സന്ദീപ് (36) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കൂത്തുപറമ്പ് ചെറുപറമ്പിലെ ജിൻസൺ (20), പിണറായി ഓലായിക്കരയിലെ ശരത്ത് (26) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ച അഞ്ചരയോടെ രാമനാട്ടുകര-വെങ്ങളം ബൈപാസിൽ മലാപ്പറമ്പ് ജങ്ഷന് സമീപമാണ് അപകടം. മരിച്ചവരും പരിക്കേറ്റവരും കാർയാത്രികരാണ്. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരായ നാലുപേരും കൊച്ചിയിലെ ജോലിസ്ഥലത്തുനിന്ന് കൂത്തുപറമ്പിലേക്ക് മടങ്ങുന്നവഴിയാണ് അപകടം. കാർ എതിരെവന്ന ഗുജറാത്ത് രജിസ്േട്രഷനുള്ള ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടം നടന്ന ഉടൻ നാലുപേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്ദീപിനെ രക്ഷിക്കാനായില്ല. ഉച്ചയോടെ അമലും മരിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
മൂര്യാട്ടെ പ്രകാശെൻറയും സതിയുടെയും മകനാണ് അമൽ. ഭാര്യ: നിഷിത. അമലിെൻറ സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വലിയവെളിച്ചം ശ്മശാനത്തിൽ. സന്ദീപിെൻറ പിതാവ്: മോഹനൻ. മാതാവ്: വനജ. ഭാര്യ: ധന്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.