കുണ്ടറ(കൊല്ലം): കിണര്‍ കുഴിക്കുന്നതിനിടെ ശ്വാസംമുട്ടി നാലുപേർ മരിച്ചു. പെരിനാട് ചിറക്കോണം വയലിത്തറ ശ്രുതിനിലയത്തില്‍ സോമരാജൻ (56), കുരീപ്പള്ളി ചാങ്ങവിള തെക്കതില്‍ മനോജ് (32), ഇളമ്പള്ളൂര്‍ പുനുക്കൊന്നൂര്‍ പുന്നവിളവീട്ടില്‍ രാജൻ (36), പെരുമ്പുഴ ചിറയടി മച്ചത്ത് വീട്ടില്‍ ശിവപ്രസാദ് (25-വാവ) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെ ഇളമ്പള്ളൂര്‍ പുനുക്കൊന്നൂർ കോവില്‍മുക്കിലാണ് സംഭവം. തിരുവനന്തപുരം മലയിൻകീഴ് നിർമാല്യത്തില് ജിഷ്ണുവിെൻറ പുരയിടത്തില്‍ കിണര്‍ കുഴിക്കുന്നതിനിടെയാണ് അപകടം. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് ഫയര്ഫോഴ്സിെൻറയും പൊലീസിെൻറയും നിഗമനം. കിണറിന് നൂറടിയിലധികം താഴ്ചയുണ്ട്.
സോമരാജൻ, മനോജ്, ശിവപ്രസാദ് എന്നിവർ കിണറ്റിൽനിന്ന് പുറത്തുകൊണ്ടുവരുേമ്പാഴേക്കും മരിച്ചിരുന്നു. രാജൻ ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചു.
കിണറ്റിൽ ആദ്യമിറങ്ങിയ സോമരാജൻ തിരികെ കയറിയ ശേഷമാണ് മനോജും ശിവപ്രസാദും ഇറങ്ങിയത്. ശിവപ്രസാദ് തിരികെ കയറാൻ ശ്രമിക്കുന്നതിനിടെ, ബോധരഹിതനായി താഴേക്ക് വീണു. തുടർന്ന് രാജനോടൊപ്പം വീണ്ടും സോമരാജനും ഇറങ്ങുകയും നാലുപേരും അപകടത്തിൽെപടുകയുമായിരുന്നു. ചളി വലിച്ചുകയറ്റാന്‍ മുകളിൽ നിന്ന സോമരാജെൻറ മകൻ ശ്രാവൺ ഉൾപ്പെടെയുള്ളവർ ബഹളം െവച്ചതോടെ നാട്ടുകാര്‍ ഒാടിക്കൂടി.
കുണ്ടറയില്‍നിന്നും കൊല്ലത്തുനിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊല്ലത്തുനിന്നെത്തിയ െറസ്ക്യൂ ഓഫിസർ വർണിഷ്നാഥ് കിണറ്റില്‍ ഇറങ്ങിയപ്പോൾ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരികെ കയറി. പെരുമ്പുഴ അസീസിയ അറ്റോൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം അപകടനില തരണം ചെയ്തു. റെസ്ക്യൂ ടീം അംഗങ്ങളായ എബിൻ, വിഷ്ണു, ശ്യാം തുടങ്ങിയവരാണ് മറ്റുള്ളവരെ പുറത്തെടുത്തത്.
ശ്രീദേവിയാണ് സോമരാജെൻറ ഭാര്യ. മക്കൾ: ശ്രാവൺ, ശ്രുതി. മരുമകൻ: ഷിജു. അജിത (മാളു) ആണ് മനോജിെൻറ ഭാര്യ. മക്കൾ: അഭിജിത്ത്, മഹി. നിത്യയാണ് രാജെൻറ ഭാര്യ. മക്കൾ: നീതു, നിഥിൻ. പെരുമ്പുഴ ചിറയടി മച്ചത്ത് വീട്ടില്‍ ശിവദാസെൻറയും ആനന്ദവല്ലിയുടെയും മകനാണ് ശിവപ്രസാദ്. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ ഷിബു, ശിവപ്രിയ. നാലുപേരുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച കോവിഡ് പരിശോധനക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും.
മരിച്ചയാളുടെ മൃതദേഹം കൊല്ലം ജില്ല ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.