Posted On
date_range Updated On
date_range കലാകാരന്മാർക്കെതിരായ അധിക്ഷേപ പരാമർശം: അന്വേഷണം നടത്താൻ എസ്.സി.എസ്.ടി കമീഷന്റെ നിർദേശം
തിരുവനന്തപുരം: കറുത്ത നിറമുള്ള കലാകാരന്മാർക്കെതിരെ ജാതീയമായി സാമൂഹ്യ മാധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ പട്ടികജാതി -പട്ടികവർഗ കമീഷന്റെ നിർദേശം. ജാതീയമായ അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമീഷന് പരാതി ലഭിച്ചിരുന്നു.
ഈ പരാതിയിൽ അന്വേഷണം നടത്തി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ സംസ്ഥാന പോലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.