Representation Image
Posted On
date_range Updated On
date_range വിമാന തകരാർ; അബൂദബി യാത്രക്കാർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി
കൊച്ചി: വിമാനത്തിന്‍റെ തകരാറിനെ തുടർന്ന് അബൂദബിയിലേക്ക് പോകേണ്ട യാത്രക്കാർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 4.25ന് പുറപ്പടേണ്ടിയിരുന്ന ഇത്തിഹാദ് എയർവേയ്സ് വിമാനമാണ് തകരാറിലായത്.
തകരാർ പരിഹരിച്ച് വിമാനം വൈകിട്ട് 4.30 ന് പുറപ്പെടുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
പകരം ക്രമീകരണം ആവശ്യപ്പെട്ട് യാത്രക്കാർ ഏറെ നേരം ബഹളം സൃഷ്ടിച്ചു. ഇതോടെ ഇവർക്ക് ഭക്ഷണവും വിശ്രമസൗകര്യവും പിന്നീട് അധികൃതർ ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.