ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്ന കേസിൽ ഒളിവിൽ പോയ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലം: കൊല്ലം കുളത്തുപുഴയിൽ കത്രിക കൊണ്ട് ഭാര്യയെ കുത്തിക്കൊന്ന കേസിൽ ഒളിവിൽ പോയ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുളത്തുപുഴ സ്വദേശി സാനുക്കുട്ടനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ കാണാതായതിനെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു.

രണ്ടു ദിവസം മുമ്പാണ് സാനുക്കുട്ടൻ ഭാര്യ രേണുകയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. രേണുകയുടെ കഴുത്തിനും വയറിനും ഒന്നിലേറെ കുത്തേറ്റിരുന്നു. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ സാനുക്കുട്ടൻ കത്രിക കൊണ്ട് രേണുകയെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രേണുകയെ ആശുപത്രയിലേക്ക് കൊണ്ടും പോകും വഴി മരിക്കുകയായിരുന്നു. 

Tags:    
News Summary - Absconding accused in wife stabbing case commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.