മനസ്സു മുഴുവനും മുത്തച്ഛനിൽ സമർപ്പിച്ച് കൗമാരകലാമേളയിൽ ചുവടുവെച്ച അഭിഷേക് ഭ ാസ്കറിന് കുച്ചിപ്പുടിയിൽ അഞ്ചാം തവണയും എ ഗ്രേഡ്. പേരമകൻ ലോകത്തോളമുയർന്ന കലാകാര നാകാൻ ആഗ്രഹിച്ച മാതൃപിതാവിെൻറ മരണത്തിനു പിറ്റേന്നുതന്നെ ഉപജില്ല കലോത്സവത്തിന് ചിലങ്ക കെട്ടേണ്ടിവന്നിരുന്നു അഭിഷേകിന്.
ഒരാഴ്ചപോലും തികയുന്നതിനു മുമ്പ് ജില്ല കലോത്സവത്തിനും അഭിഷേകിന് മേക്കപ്പിടേണ്ടി വന്നു. മറ്റൊരു ലോകത്തിരുന്ന് മുത്തച്ഛൻ തെൻറ ചുവടുകൾ കണ്ട് സന്തോഷിക്കുമെന്ന ചിന്തയാണ് പിഴവുകളില്ലാതെ വേദിയിൽ കയറാൻ അഭിഷേകിന് കരുത്ത് നൽകിയത്.
നൃത്താധ്യാപികയായ ഡോ. സ്മിത എസ്. രാജിെൻറ പിന്തുണയും വേദനകളെ മറികടന്ന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കോഴിക്കോട് താമരശ്ശേരി പുതുപ്പാടി ഗവ. ജി.എച്ച്.എസ്.എസിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിക്ക് ധൈര്യം നൽകി. ചെത്തുതൊഴിലാളിയായ അഭിഷേകിെൻറ പിതാവിന് പരിശീലനത്തിനും മത്സര ഒരുക്കങ്ങൾക്കുമുള്ള ചെലവുകൾ വഹിക്കാനാവില്ലെന്നു കണ്ട് അധ്യാപികയായ സ്മിത എസ്. രാജാണ് ചെലവുകളിൽ ഏറിയ പങ്കും വഹിക്കുന്നത്. തെൻറ വിജയം മുത്തച്ഛെൻറ ഒാർമകൾക്കും ഗുരുവിെൻറ സ്നേഹത്തിനുമായി സമർപ്പിക്കുകയാണ് ഇൗ നർത്തകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.